വയനാട്ടില്‍ നിന്ന് ആശ്വാസ വാര്‍ത്ത; മൂന്ന് കോവിഡ് ബാധിതരില്‍ രണ്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, ഇന്ന് ആശുപത്രി വിടും 

വയനാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി
വയനാട്ടില്‍ നിന്ന് ആശ്വാസ വാര്‍ത്ത; മൂന്ന് കോവിഡ് ബാധിതരില്‍ രണ്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, ഇന്ന് ആശുപത്രി വിടും 

കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ, വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ വാര്‍ത്ത. വയനാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. ഇരുവരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് ഒരാള്‍ മാത്രമായി.

ഇന്നലെ 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിലവില്‍ സംസ്ഥാനത്ത് 336 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 263 പേരാണ് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 73 പേരാണ് ഇതുവരെ രോഗ ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് 1,46,686 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com