പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് ഇങ്ങനെ

ഇടുക്കിയിലും പത്തനംതിട്ടയിലും ഇന്നലെ ഒരാള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചിരുന്നു
പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കോവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് ഇങ്ങനെ

കൊച്ചി: പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കോവിഡ് സ്ഥിരീകരിച്ചവര്‍  സഞ്ചരിച്ച വഴി പുറത്തുവിട്ട് ജില്ലാ ഭരണകൂടം. കഴിഞ്ഞദിവസമാണ് ഇടുക്കിയിലും പത്തനംതിട്ടയിലും ഒരാള്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇവരുടെ റൂട്ട്മാപ്പാണം എറണാകുളം ജില്ലാ ഭരണകൂടം പുറത്തുവിട്ടത്

ഇടുക്കി ജില്ലയിലെ പേഷ്യന്റ്‌റ് കോഡ് 6 ന്റെ ജില്ലയിലെ സഞ്ചാര പഥം

മാര്‍ച്ച് 23 ന് രാവിലെ 9 .15 ന് ദില്ലിയില്‍ നിന്നുള്ള മംഗള എക്‌സ്പ്രസ്സില്‍ എസ് 5 കോച്ചില്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി.
രാവിലെ 10 മണിക്ക് ആലുവയില്‍ നിന്നും മുവാറ്റുപുഴ വരെ കെ.എസ്.ആര്‍.ടി.സി ബസ്
രാവിലെ 11 മണിക്ക്  മുവാറ്റുപുഴയില്‍ നിന്നും തൊടുപുഴ വരെ 'തുഷാരം' എന്ന സ്വകാര്യ ബസില്‍  യാത്ര ചെയ്തു.
രാവിലെ 10 മണിക്ക് ആലുവയില്‍ നിന്നും മുവാറ്റുപുഴ വരെ കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ചവരും, മുവാറ്റുപുഴ  തൊടുപുഴ റൂട്ടില്‍ രാവിലെ 11 മണിക്ക് തുഷാരം ബസില്‍ സഞ്ചരിച്ചവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക.

പത്തനംതിട്ട ജില്ലയിലെ പേഷ്യന്റ്‌റ് കോഡ് 7 ന്റെ ജില്ലയിലെ സഞ്ചാര പഥം

മാര്‍ച്ച് 17 ന് രാവിലെ 10 .15 ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങി. 11 മണിയോടെ സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പ്രീപെയ്ഡ് ഓട്ടോയില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് പിന്നീട് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി അടക്കം 4 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം  പുറപ്പെടുന്നു. 3 പേരെയേ കയറ്റാന്‍ ആകൂ എന്ന് െ്രെഡവര്‍ അറിയിച്ചത് കൊണ്ട് അധിക ചാര്‍ജ് നല്‍കി യാത്ര പുറപ്പെടുന്നു.
11 .15 ന് എറണാകുളം നോര്‍ത്തതിന് സമീപമുള്ള ഹോട്ടല്‍ റോയലില്‍ ഭക്ഷണം കഴിച്ചു. 11 .45 ന് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള എസ്.ബി.ഐ എ,ടി,എം. സന്ദര്‍ശിക്കുന്നു. ഉച്ചക്ക് 2 . 45 ന് പ്ലാറ്റ് ഫോം രണ്ടില്‍ നിന്നും ശബരി എക്‌സ് പ്രസ്സില്‍ യാത്ര തുടരുന്നു.
വിദ്യാര്‍ത്ഥിനി സഞ്ചരിച്ച പ്രീപെയ്ഡ് ഓട്ടോ െ്രെഡവര്‍, റോയല്‍ ഹോട്ടലിലെ ജീവനക്കാര്‍, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ എ.ടി.എം അതേ സമയത്ത് ഉപയോഗപ്പെടുത്തിയവര്‍ എന്നിവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക.
കണ്‍ട്രോള്‍ റൂം നമ്പര്‍   0484 2368802

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com