തോട്ടം തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം; ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നല്‍കണം

തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാനായി അക്കൗണ്ടുകള്‍ നല്‍കണമെന്ന്  ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്   ആര്‍. പ്രമോദ് അറിയിച്ചു.  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാനായി അക്കൗണ്ടുകള്‍ നല്‍കണമെന്ന്  ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്   ആര്‍. പ്രമോദ് അറിയിച്ചു.  സംസ്ഥാനത്തെ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കും പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാര്‍ ആയിരം രൂപവീതം ധനസഹായം പ്രഖ്യാപിച്ചത്. 

തൊഴിലാളികള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടെലിഫോണ്‍ / ഇമെയില്‍ മുഖാന്തിരം ആധാര്‍ നമ്പര്‍, ബാങ്ക്് അക്കൗണ്ട്, ബാങ്ക് ഐ.എഫ്.എസ് കോഡ് എന്നിവ നല്‍കണം. ഇതില്‍ വന്‍കിട തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ലിസ്റ്റ് ബന്ധപ്പെട്ട തോട്ടം മാനേജ്‌മെന്റാണ് നല്‍കേണ്ടത്.  

ചെറുകിട തോട്ടം തൊഴിലാളികളുടെയും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളുടെയും വിവരങ്ങള്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖേനയോ, നേരിട്ടോ, തൊഴിലുടമകള്‍ മുഖേനയോ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കണം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com