പണമില്ലാത്തതിനാല്‍ മരുന്നില്ലാതെ വിഷമിച്ച് അമ്മ ; ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് എംഎല്‍എയെ വിളിച്ച് മകള്‍ ; ഉടന്‍ മരുന്ന് വീട്ടിലെത്തിച്ച് ചിറ്റയം

ലോക്ക്ഡൗണിനെ തുടര്‍ന്ന് മകന് ജോലി ഇല്ലാതായി. ഇതോടെ ഒരാഴ്ചയായി മരുന്നില്ലാതെ വിഷമിക്കുകയായിരുന്നു കാര്‍ത്യായനി
ചിറ്റയം ഗോപകുമാര്‍
ചിറ്റയം ഗോപകുമാര്‍


പത്തനംതിട്ട : മരുന്ന് വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ വൃദ്ധയ്ക്ക് കരുതലിന്റെ സഹായഹസ്തം നീട്ടി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. രോഗബാധിതയായ വൃദ്ധയായ അമ്മ  പണമില്ലാതെ മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ടിയപ്പോഴാണ് മകള്‍ എംഎല്‍എയെ വിളിച്ച് സഹായം ചോദിച്ചത്. വിവരം അറിഞ്ഞ ചിറ്റയം ഗോപകുമാര്‍ വൈകാതെ തന്നെ മരുന്ന് വീട്ടിലെത്തിച്ചു നല്‍കി.

പറക്കോട് കുട്ടിത്തറയില്‍ കാര്‍ത്യായനി  എന്ന വൃദ്ധ മാതാവ് ദീര്‍ഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്.  ഒരു മകളും മകനുമാണ് ഇവര്‍ക്കുള്ളത്. മകനൊപ്പമാണ് കാര്‍ത്യായനിയുടെ താമസം. മകള്‍ ചിറ്റാറിലും.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മകന് ജോലി ഇല്ലാതായി. ഇതോടെ ഒരാഴ്ചയായി മരുന്നില്ലാതെ വിഷമിക്കുകയായിരുന്നു കാര്‍ത്യായനി. അമ്മയുടെ ബുദ്ധിമുട്ട് അറിഞ്ഞ് ചിറ്റാറില്‍നിന്ന് മകള്‍ പ്രഭയും ചിറ്റാര്‍ പഞ്ചായത്ത് മെമ്പര്‍ ഷൈലജാബീവിയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.

ആശാ വര്‍ക്കറെ വീട്ടില്‍ വിട്ട് മരുന്നിന്റെ പേര് ചോദിച്ചറിഞ്ഞ് ഉടന്‍ തന്നെ മരുന്നും ഭക്ഷണവുമായി എംഎല്‍എ വീട്ടിലെത്തി. അവിടെ എത്തിയപ്പോഴാണ്  പെന്‍ഷന്‍ കിട്ടിയില്ലെന്നത് അറിയുന്നത്.  ഉടന്‍ തന്നെ പെന്‍ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ  നടപടി സ്വീകരിക്കുകയും 10,900 രൂപ പെന്‍ഷന്‍ ലഭ്യമാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com