അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

മെറ്റര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി ജേക്കബ് തോമസിന് എതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി.
അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: മെറ്റര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി ജേക്കബ് തോമസിന് എതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. അടുത്ത മാസം 30ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിന് എതിരെ കേസടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 

കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബിനാമി പേരില്‍ തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിക്കൂട്ടി എന്നാണ് കേസ്. ഇതേപരാതിയില്‍ നേരത്തെ, ജേക്കബ് തോമസിന് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com