'കോവിഡ് പരത്തുന്നു'; നഴ്‌സിനെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഭര്‍ത്താവിന് എതിരെ കേസെടുത്ത് പൊലീസ്

കോവിഡ് ബാധിതരെ പരിചരിക്കുന്ന നഴ്‌സിനെ ജോലിസ്ഥലത്ത്് എത്തിച്ച്  മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോവിഡ് ബാധിതരെ പരിചരിക്കുന്ന നഴ്‌സിനെ ആശുപത്രിയില്‍ എത്തിച്ച്  മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി വന്ന മലപ്പുറം മുതുവല്ലൂര്‍ സ്വദേശി ബിബേഷ് കുന്നത്തിനെതിരേയാണ് കോഴിക്കോട് മാവൂര്‍ പൊലീസ് കേസെടുത്തത്.

കോവിഡ് രോഗികളെ പരിചരിച്ചതിന്റെ ഭാഗമായി 14 ദിവസം വീട്ടില്‍ ക്വറിന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാണ് ഭാര്യയയുമായി ബിബേഷ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയത്.

ഭാര്യയെ എത്തിച്ച ശേഷം ബൈക്കില്‍ മടങ്ങി വരികയായിരുന്ന ബിബേഷിനെ ഊര്‍ക്കടവില്‍ വച്ച് മാവൂര്‍ പൊലീസ് തടഞ്ഞു. വിവരം പറഞ്ഞപ്പോള്‍ തെളിവ് വേണമന്നായി. നഴ്‌സിങ് സൂപ്രണ്ടിന്റെ ഔദ്യോഗിക സീലടക്കമുളള കത്ത് വാട്‌സാപ്പിലൂടെ കൈമാറി. എന്നാല്‍ ഫോണില്‍ വന്നത് കാണേണ്ടതില്ലെന്നു പറഞ്ഞ പൊലീസ് ബൈക്ക് സഹിതം സ്‌റ്റേഷനിലെത്തിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി 269, 336 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com