ആലപ്പുഴയും കോവിഡ് മുക്തം; രണ്ടുപേരുടെ പരിശോധനാഫലങ്ങള്‍ മൂന്നാം തവണയും നെഗറ്റീവ് 

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുളള രണ്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി
ആലപ്പുഴയും കോവിഡ് മുക്തം; രണ്ടുപേരുടെ പരിശോധനാഫലങ്ങള്‍ മൂന്നാം തവണയും നെഗറ്റീവ് 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴയ്ക്ക് ആശ്വാസം. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുളള രണ്ടുപേരുടെ കൂടി പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. മൂന്നാം തവണയും പരിശോധനയ്ക്ക് അയച്ച സ്രവ സാമ്പിളുകളുടെ ഫലമാണ് പുറത്തുവന്നത്. മൂന്നു തവണയും പരിശോധനാഫലം നെഗറ്റീവായതോടെ ഇരുവരും ഇന്ന് ആശുപത്രി വിട്ടേക്കും. ഇതോടെ ജില്ല കോവിഡ് മുക്തമാകും.

ഇരുവരും ആശുപത്രി വിടുന്നതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 127 ആകും. നിലവില്‍ 270 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 401 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കാണ് രോഗം കണ്ടെത്തിയത്. 
രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com