സെക്രട്ടറിയേറ്റ് കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2; റാങ്ക് ലിസ്റ്റ് കാലാവധി 3 മാസം കൂടി 

ജൂലൈ 12നാണ് മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ലിസ്റ്റ് അവസാനിക്കുന്നത്
സെക്രട്ടറിയേറ്റ് കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2; റാങ്ക് ലിസ്റ്റ് കാലാവധി 3 മാസം കൂടി 

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്‌സി എന്നിവിടങ്ങളിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മൂന്നു മാസം കൂടി. ജൂലൈ 12നാണ് മൂന്നു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ലിസ്റ്റ് അവസാനിക്കുന്നത്. അതേ സമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള  ഉത്തരവ് ഈ ലിസ്റ്റിനു ബാധകമാകില്ല. 383 പേര്‍ക്കാണ് ഈ ലിസ്റ്റില്‍ നിന്ന് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ളത്. 

ഓപ്പണ്‍ മെറിറ്റില്‍ 268-ാം റാങ്ക് വരെയുള്ള എല്ലാവരും നിയമന ശുപാര്‍ശയില്‍ അര്‍ഹത നേടി. ലിസ്റ്റിലെ സംവരണ വിഭാഗത്തില്‍പെട്ടവരുടെ നിയമന വിവരങ്ങള്‍ ഇനി പറയുന്നു. ഈഴവ- 277 വരെ, എസ്‌സി- 850 വരെ, എസ്ടി- സപ്ലിമെന്ററി 12 വരെ, മുസ്ലിം- 351 വരെ, ലത്തീന്‍ കത്തോലിക്കര്‍- 320 വരെ, ഒബിസി- 270എ വരെ, എസ്‌സിസിസി- സപ്ലിമെന്ററി 2 വരെ. വിശ്വകര്‍മ, എസ്‌ഐയുസി നാടാര്‍, ഹിന്ദു നാടാര്‍ വിഭാഗങ്ങളില്‍ ഓപ്പണ്‍ മെറിറ്റിനുള്ളിലുള്ളവര്‍ക്ക് മാത്രമേ നിയമന ശുപാര്‍ശയില്‍ അര്‍ഹത നേടിയിട്ടുളളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com