സ്പ്രിം​ഗ്ളർ കരാർ ‌ഇന്ന് ഹൈക്കോടതിയിൽ ;  സർക്കാരിന് നിർണായകം

വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങൾ കൈമാറരുതെന്നും  ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്
സ്പ്രിം​ഗ്ളർ കരാർ ‌ഇന്ന് ഹൈക്കോടതിയിൽ ;  സർക്കാരിന് നിർണായകം

കൊച്ചി : വിവാദമായ സ്പ്രിം​ഗ്ളർ കരാറിനെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. സ്പ്രിം​ഗ്ള‌ർ കമ്പനിക്കെതിരെ അമേരിക്കയിൽ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകനായ ബാല​ഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങൾ കൈമാറരുതെന്നും കേന്ദ്ര ഏജൻസിയെ കൊണ്ട് കരാറിൽ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കോവിഡ് രോ​ഗികളുടെ വിവരശേഖരണം സർക്കാർ ഏജൻസിക്ക് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com