അതിർത്തി വഴി അനധികൃതമായി ആളുകൾ കേരളത്തിലേക്ക് കടക്കുന്നു; പരിശോധന ശക്തമാക്കും

അതിർത്തി വഴി അനധികൃതമായി ആളുകൾ കേരളത്തിലേക്ക് കടക്കുന്നു; പരിശോധന ശക്തമാക്കും
അതിർത്തി വഴി അനധികൃതമായി ആളുകൾ കേരളത്തിലേക്ക് കടക്കുന്നു; പരിശോധന ശക്തമാക്കും

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ കേരളത്തിലേയ്ക്കും പുറത്തേക്കും കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കടന്നുകയറ്റം പൂര്‍ണമായും തടയുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും വിശദമായി പരിശോധിക്കും. കണ്ടെയ്‌നര്‍ ലോറികള്‍ അടക്കം മുഴുവനായി തുറന്ന് പരിശോധിച്ച് യാത്രക്കാര്‍ അകത്തില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഊടുവഴികളിലൂടെ ജനങ്ങള്‍ അതിര്‍ത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തി പൊലീസ് സ്‌റ്റേഷനുകളുടെ കീഴില്‍ ബൈക്ക് പെട്രോള്‍ സംവിധാനം ഊര്‍ജിതപ്പെടുത്തും. നാട്ടുകാരല്ലാത്തവരെ കണ്ടെത്തിയാല്‍ ഗൗരവമായ പരിശോധനയുണ്ടാകും. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയും എസ്‌ഐ മാരുടെയും നേതൃത്വത്തില്‍ 24 മണിക്കൂറും മൊബൈല്‍ പട്രോള്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

അതിര്‍ത്തി പങ്കിടുന്ന പ്രധാന കേന്ദ്രങ്ങളില്‍ ബാരിക്കേഡുകല്‍ സ്ഥാപിക്കും. അവിടുത്തെ പരിശോധ ഉറപ്പാക്കുന്നതിന് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. നിശ്ചിത പ്രവേശന കവാടങ്ങള്‍ ഇത്തരം പ്രദേശങ്ങളില്‍ അനുവദിക്കും. അനധികൃതമായി കടന്നു വരുന്നവര്‍ക്ക് കര്‍ശന നിയമ നടപടി നേരിയേണ്ടി വരും. പ്രദേശവാദികളല്ലാത്ത ആരെയും അതിര്‍ത്തികളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com