സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം; പരമാവധി 50% ഉദ്യോഗസ്ഥര്‍; ഗര്‍ഭിണികള്‍ക്ക് ഇളവ്; മാര്‍ഗരേഖ ഇങ്ങനെ

റെഡ്‌സോണിലായാലും സെക്രട്ടറിയേറ്റ്‌, കളക്ടേററ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കണം
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം; പരമാവധി 50% ഉദ്യോഗസ്ഥര്‍; ഗര്‍ഭിണികള്‍ക്ക് ഇളവ്; മാര്‍ഗരേഖ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പുരോഗമിക്കവെ സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. റെഡ്‌സോണ്‍ ജില്ലകളിലെയും സംസ്ഥാനത്തെ വിവിധ ഹോട്ട്‌സ്‌പോട്ടുകളിലെയും ഓഫീസുകളില്‍ അതത് ജില്ലയിലെ കുറച്ചുജീവനക്കാരെ  ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

റെഡ്‌സോണ്‍, ഹോട്ട്‌സ്‌പോട്ട് ഒഴികയുള്ള പ്രദേശങ്ങളില്‍ ഗ്രൂപ്പ് എ, ബി ജീവനക്കാരില്‍ പരമാവധ് 50% ഉദ്യോഗസ്ഥര്‍ ഹാജരാകണം. ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാരില്‍ 33% ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ വകുപ്പ് തലവന്‍മാരുടെ നിര്‍ദ്ദേശാനുസരണം മാത്രം ഇവര്‍ ഓഫീസില്‍ ഹാജരായാല്‍ മതിയാകും.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷാകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്ന് പരമാവധി ഒഴിവാക്കണം. റെഡ്‌സോണിലായാലും സെക്രട്ടറിയേറ്റ്‌, കളക്ടേററ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com