43 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആദ്യമായി കൊറോണ നെ​ഗറ്റീവ്; ആശ്വാസമായി 62കാരിയുടെ പരിശോധന ഫലം

ഐവർമെക്റ്റിൻ എന്ന മരുന്ന് നൽകിയ ശേഷമുള്ള രണ്ടാമത്തെ സാംപിൾ പരിശോധനയിലാണ് ആശ്വാസഫലം എത്തിയത്
43 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആദ്യമായി കൊറോണ നെ​ഗറ്റീവ്; ആശ്വാസമായി 62കാരിയുടെ പരിശോധന ഫലം

പത്തനംതിട്ട; ആശങ്കകൾക്ക് വിരാമമിട്ട് പത്തനംതിട്ടയിലെ കൊറോണ ബാധിതയുടെ പരിശോധന ഫലം നെ​ഗറ്റീവായി. കഴിഞ്ഞ 43 ദിവസമായി ഇവർ ചികിത്സയിലായിരുന്നു. ഏറെനാളായിട്ടും വൈറസ് ബാധ ഒഴിയാത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഐവർമെക്റ്റിൻ എന്ന മരുന്ന് നൽകിയ ശേഷമുള്ള രണ്ടാമത്തെ സാംപിൾ പരിശോധനയിലാണ് ആശ്വാസഫലം എത്തിയത്. 

വടശ്ശേരിക്കര സ്വദേശിനിയായ 62-കാരിക്ക് 43 ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ഇത്ര നീണ്ട നാൾ ഒരു രോ​ഗി കൊറോണ ബാധ ഒഴിയാത്തത് ആരോ​ഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിരുന്നു. രോ​ഗത്തിൽ കഴിയുന്നത് ആദ്യമായി പരിശോധനഫലം നെഗറ്റീവായെങ്കിലും ഇവർ രോഗമുക്തയായെന്ന് ഉറപ്പിക്കണമെങ്കിൽ അടുത്ത ഫലങ്ങൾകൂടി നെഗറ്റീവാകണം. ഇതിനുശേഷമേ ഇവരെ ഡിസ്ചാർജ് ചെയ്യൂ എന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ പറഞ്ഞു. 

ദീർഘകാലമായി രോഗം ഭേദമാകാതിരുന്ന സാഹചര്യത്തിൽ 15-ന് മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് െഎവർമെക്റ്റിൻ നിർദേശിച്ചത്. 16-ന് മരുന്ന് നൽകിത്തുടങ്ങി. ഇറ്റലിയിൽനിന്നു റാന്നിയിലെത്തിയ കുടുംബവുമായുള്ള സമ്പർക്കത്തെത്തുടർന്നാണ് ഇവർക്ക് വൈറസ് ബാധയുണ്ടായത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്ന മറ്റു നാലുപേരുടെ ആദ്യ സാംപിൾഫലങ്ങൾകൂടി ബുധനാഴ്ച നെഗറ്റീവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com