തമിഴ്നാട്ടിൽ നിന്ന് ഒരേ നമ്പറിൽ, ഒരേ സ്ഥലത്ത് രണ്ട് ലോറികൾ; അന്വേഷണം

തമിഴ്നാട്ടിൽ നിന്ന് ഒരേ നമ്പറിൽ, ഒരേ സ്ഥലത്ത് രണ്ട് ലോറികൾ; അന്വേഷണം
തമിഴ്നാട്ടിൽ നിന്ന് ഒരേ നമ്പറിൽ, ഒരേ സ്ഥലത്ത് രണ്ട് ലോറികൾ; അന്വേഷണം

കൊല്ലം: ഒരേ നമ്പരുള്ള രണ്ട് ലോറികൾ മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. തമിഴ്നാട്ടിൽ നിന്നു വൈക്കോലുമായി എത്തിയ ഒരേ നമ്പറിലുള്ള ലോറികളാണ് പിടികൂടിയത്. സിനിമാപറമ്പിൽ ഉച്ചയ്ക്ക് 3.30നാണ് സംഭവം.

പുതുശേരിൽ ജേക്കബ് തോമസിന്റെ ഉടമസ്ഥതയിലുള്ള ഒരു ലോറിയുടെ രജിസ്ട്രേഷൻ നമ്പരാണ് രണ്ടിനും ഉപയോഗിച്ചിരുന്നത്. വൈക്കോൽ വ്യാപാരത്തിനായി വർഷങ്ങളായി ഇവ ഉപയോഗിക്കുന്നുണ്ട്. കെഎൽ എ 1278 എന്നാണ് രണ്ട് ലോറികളുടേയും നമ്പറുകൾ.

തമിഴ്നാട്ടിൽ നിന്നു രാവിലെ എത്തിയ ലോറി പരിശോധിക്കാൻ എത്തിയപ്പോഴാണ് ഇതേ നമ്പരിലുള്ള മറ്റൊരു ലോറി ഷെഡിൽ ഉള്ളതായി കാണുന്നത്. ആരോഗ്യ വകുപ്പിന്റെ സാന്നിധ്യത്തിൽ ലോറികൾ ശുചീകരിച്ച ശേഷം മാത്രമേ വാഹനത്തിനുള്ളിൽ പരിശോധന നടത്താൻ കഴിയുകയുള്ളൂ. 

ഒരു ലോറിയുടെ ഷാസി നമ്പർ മായ്ച നിലയിലാണെന്നും ടാക്സ്, ഇൻഷുറൻസ് എന്നിവ വെട്ടിക്കുന്നതിനാണ് ഇത് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ് കിരൺ കുമാർ, അനൂപ് കെ രവി, എം ഷമീം എന്നിവർ പറഞ്ഞു. 

വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. ലോറിയിൽ എത്തിയ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരെ കണ്ടെത്തി ക്വാറന്റീൻ ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com