പ്രളയകാലത്ത് 60 സെന്റ്; കോവിഡ് സഹായത്തിനായി 3 ലക്ഷം; വേറിട്ട മാതൃകയുമായി ഈ ഡോക്ടര്‍

പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി വേറിട്ട മാതൃക സൃഷ്ടിച്ച് ഡോക്ടര്‍ എംസി ടോമിച്ചന്‍ കോവിഡ് ഫണ്ടിലേക്ക് നല്‍കിയത് 3 ലക്ഷം രൂപ
പ്രളയകാലത്ത് 60 സെന്റ്; കോവിഡ് സഹായത്തിനായി 3 ലക്ഷം; വേറിട്ട മാതൃകയുമായി ഈ ഡോക്ടര്‍


കൊച്ചി:  പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി വേറിട്ട മാതൃക സൃഷ്ടിച്ച് ഡോക്ടര്‍ എംസി ടോമിച്ചന്‍ കോവിഡ് ഫണ്ടിലേക്ക് നല്‍കിയത് 3 ലക്ഷം രൂപ. ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ഡോക്ടര്‍ സംഭാവന നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ യൂണിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എംസി ടോമിച്ചനാണ് ചങ്ങനാശ്ശേരി കോട്ടമുറി ഭാഗത്ത് കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന ഭൂമി അന്ന് സംഭാവന നല്‍കിയത്.പുനരധിവാസ പ്രക്രിയയില്‍ ഏറെ പ്രയാസമുണ്ടാകുക സ്ഥലം കണ്ടെത്തുന്നതിനാണ്. അതിനാലാണ് സ്ഥലം നല്‍കിയത്. കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന ഭൂമിയില്‍ ഡോക്ടറുടെ സഹോദരിക്ക് കൂടി അവകാശമുണ്ടായിരുന്നു.അതിനാല്‍ സഹോദരിക്ക് മറ്റൊരു സ്ഥലം വാങ്ങി നല്‍കിയശേഷമാണ് ഈ ഭൂമി ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com