വെയര്‍ഹൗസില്‍ നിന്ന് മദ്യം വാങ്ങാന്‍ അനുമതി; അബ്കാരി ചട്ടത്തില്‍ ഭേദഗതി

വെയര്‍ഹൗസില്‍ നിന്ന് മദ്യം വാങ്ങാന്‍ അനുമതി; അബ്കാരി ചട്ടത്തില്‍ ഭേദഗതി
വെയര്‍ഹൗസില്‍ നിന്ന് മദ്യം വാങ്ങാന്‍ അനുമതി; അബ്കാരി ചട്ടത്തില്‍ ഭേദഗതി

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ഹൗസില്‍ നിന്ന് ആവശ്യക്കാരന് മദ്യം നല്‍കാമെന്ന നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. ഇതിനായി അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി. നിയന്ത്രിതമായ അളവില്‍ മദ്യം നല്‍കാമെന്നാണ് തീരുമാനം. 

നിയമ ഭേദഗതിക്ക് അനുസൃതമായി എങ്ങനെ മദ്യ വിതരണം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കടക്കം നേരത്തെ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നത് അബ്കാരി ആക്ടിലെ നേരത്തെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു. ആ നിയമത്തിലാണ് സര്‍ക്കാരിപ്പോള്‍ നിര്‍ണായകമായ ഭേദഗതി വരുത്തിയിരിക്കുന്നത്. 

എഫ്എല്‍ 1, എഫ്എല്‍ 9 ലൈസന്‍സുകളുള്ള ഷോപ്പുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാനാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. എഫ്എല്‍ 1 എന്നത് ബിവറേജസ് ഔട്ട്‌ലെറ്റുകളാണ്. എഫ്എല്‍ 9 ബിവറേജസിന്റെ വെയര്‍ഹൗസുകളാണ്. വെയര്‍ഹൗസുകളില്‍ നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്‍കാന്‍ നിയമപരമായി ഇതുവരെ ആനുവാദമുണ്ടായിരുന്നില്ല. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. 

സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ ബിവറേജസിന് രണ്ട് ഗോഡൗണുകളുണ്ട്. മറ്റ് ജില്ലകളില്‍ ഓരോന്നും വീതവും. 

വെയര്‍ഹൗസുകളില്‍ നിന്ന് ബാറുകളിലേക്കും ഔട്ട്‌ലെറ്റുകളിലേക്കും മാത്രമായിരുന്നു ഇതുവരെ മദ്യം നല്‍കിയിരുന്നത്. ഇനിയത് വ്യക്തികള്‍ക്ക് കൂടി ലഭ്യമാക്കാമെന്ന സുപ്രധാന നിയമ ഭേദഗതിയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com