കോട്ടയത്തിന് ആശ്വാസം; കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയത്തിന് ആശ്വാസം; കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ്

ജില്ലയ്ക്ക് ആശ്വാസം നല്‍കി കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: ജില്ലയ്ക്ക് ആശ്വാസം നല്‍കി കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയുടെ കുടുംബത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഭാര്യ, രണ്ട് മക്കള്‍ ഭാര്യാ സഹോദരന്‍ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെയും സാമ്പിള്‍ പരിശോധനാ ഫലമാണ്  നെഗറ്റീവായത്. 

കോട്ടയത്ത് രണ്ടാംഘട്ടം കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരില്‍ ഒരാളായിരുന്നു ഈ ചുമട്ടു തൊഴിലാളി. നാല് ദിവസം മുമ്പാണ് ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സഞ്ചരിച്ച ഡ്രൈ
വര്‍ കോട്ടയത്ത് ഏപ്രില്‍ 20ന് എത്തിച്ച ലോഡ് ഇറക്കുന്നതില്‍ പങ്കാളിയായിരുന്നു.

എങ്കിലും ഡ്രൈവറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ലോഡിങ് തൊഴിലാളിയുടെ കുടുംബത്തിന്റെയും ലോഡ് ഇറക്കിയ കടയുടമയുടെയും മൂന്ന് തൊഴിലാളികളുടെയും സാമ്പിളുകള്‍ എടുത്തിരുന്നു.എല്ലാവരുടെയും ഫലം നെഗറ്റീവായത് വലിയ ആശ്വാസമാണ് നല്‍കുന്നത്.

മാര്‍ക്കറ്റിലെ ലോഡിങ് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com