പിസിആര്‍ പരിശോധനയ്ക്ക് ഇനി മണിക്കൂറുകള്‍ വേണ്ട; ഒരേസമയം  നാല് ടെസ്റ്റുകള്‍; CBNAAT ടെസ്റ്റിംഗ് സൗകര്യമൊരുക്കി എറണാകുളം മെഡിക്കല്‍ കോളജ്

ഒരേസമയം ഈ മെഷീന്‍ ഉപയോഗിച്ച് നാല് ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുന്നു
പിസിആര്‍ പരിശോധനയ്ക്ക് ഇനി മണിക്കൂറുകള്‍ വേണ്ട; ഒരേസമയം  നാല് ടെസ്റ്റുകള്‍; CBNAAT ടെസ്റ്റിംഗ് സൗകര്യമൊരുക്കി എറണാകുളം മെഡിക്കല്‍ കോളജ്

കൊച്ചി:  കോവിഡ് 19 പരിശോധനയ്ക്കായി CBNAAT ടെസ്റ്റിംഗ് സൗകര്യമൊരുക്കി എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗം. വ്യാഴാഴ്ച മുതല്‍ സ്‌റ്റേറ്റ് ടിവി സെന്‍ട്രല്‍ നിന്നും 360 ഓളം ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 45 മിനിറ്റിനുള്ളില്‍ കോവിഡ് 19 ടെസ്റ്റ് റിസള്‍ട്ടുകള്‍ ഈ സംവിധാനത്തിലൂടെ ലഭ്യമാകും.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് താഴെ പറയുന്ന രീതിയിലാണ് ഈ ടെസ്റ്റുകള്‍ ചെയ്തു വരുന്നത്. 24.04.2020ICMR രജിസ്‌ട്രേഷന്‍ ലഭിച്ചതിനെ തുടര്‍ന്നു26.04.29 മൈക്രോബയോളജി വിഭാഗത്തില്‍ ഈ ടെസ്റ്റിന് പ്രവര്‍ത്തനമാരംഭിച്ചു. അന്നേദിവസം ഏഴ് സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ ആറ് രോഗികള്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടവരാണ്. മരണപ്പെട്ട ഒരാളുടെ  സാമ്പിളുകളും പരിശോധന നടത്തി.

നിലവിലുണ്ടായിരുന്ന CBNAAT മെഷീന്‍ ക്ഷയരോഗം കണ്ടെത്തുന്നതിനു വേണ്ടി ഉള്ളതായിരുന്നു. ഇതേ മെഷീനില്‍ സോഫ്റ്റ്‌വെയര്‍ ഘടന മാറ്റി പുതിയ രീതിയിലാണ് പരിശോധന നടത്തി വരുന്നത്. ഇതിലൂടെ E Po³, N2 Po³  എന്നീ ജീനുകളിലെ കണ്ടെത്താന്‍ സാധിക്കുന്നു. ഇതോടൊപ്പം നടത്തിവരുന്ന പിസിആര്‍ പരിശോധനയ്ക്ക് ഏകദേശം നാലു മണിക്കൂറോളം വേണ്ടിവരും എന്നാല്‍ ഈ പുതിയ സംവിധാനത്തില്‍ വെറും 45 മിനിറ്റ് കൊണ്ട് റിസള്‍ട്ട് ലഭിക്കുന്നു. ഇതിന്റെ ഗുണങ്ങള്‍ താഴെ പറയുന്ന രീതിയിലാണ്. 45 മിനിറ്റ് കൊണ്ട് റിസള്‍ട്ട് ലഭ്യമാകുന്നു മരണപ്പെട്ടവരുടെ പരിശോധനകള്‍ നടത്തി കോവിഡ് 19 ആണോ എന്ന്  വളരെ പെട്ടന്ന് അറിയാന്‍ സാധിക്കുന്നു ഒരേസമയം ഈ മെഷീന്‍ ഉപയോഗിച്ച് നാല് ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുന്നു. ഇതിന്റെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണി വരെ ആണ്. സംസ്ഥാന ഗവണ്‍മെന്റ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എറണാകുളം തിരുവനന്തപുരം കോഴിക്കോട് എന്നീ കോളേജുകള്‍ക്ക് ആണ്.

ഏറ്റവുമാദ്യം ടെസ്റ്റുകള്‍ നടത്തിയത് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗം ആണ്. ഒരേസമയം കോവിഡ് 19 പിസിആര്‍ ടെസ്റ്റ്, CBNAAT കോവിഡ് ടെസ്റ്റ് നടത്തപ്പെടുന്നത് മൈക്രോബയോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഡോക്ടര്‍  ലാന്‍സി ജസ്റ്റസ് ന്റെ  നേതൃത്വത്തിലാണ്. രണ്ട് ടീമുകളായി തിരിച്ചാണ് ഈ  ടെസ്റ്റുകള്‍ നടത്തി വരുന്നത്. ഇതിലേക്കായി പരിചയസമ്പന്നരായ 25ഓളം ജീവനക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com