സംസ്ഥാനത്ത് ക്യാമ്പുകളിലുള്ളത് 360753 അതിഥി തൊഴിലാളികൾ

സംസ്ഥാനത്ത് ക്യാമ്പുകളിലുള്ളത് 360753 അതിഥി തൊഴിലാളികൾ
സംസ്ഥാനത്ത് ക്യാമ്പുകളിലുള്ളത് 360753 അതിഥി തൊഴിലാളികൾ

തിരുവനന്തപുരം: സംസ്ഥാനത്താകെ 360753 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ്. ഏപ്രില്‍ 26 വരെയുള്ള കണക്കുകളനുസരിച്ചാണ് കണക്ക് പുറത്തുവിട്ടത്. 20788 ക്യാമ്പുകളിലായാണ് ഇവർ താമസിക്കുന്നത്.

ലേബര്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഏപ്രില്‍ 26ന് 188 ക്യാമ്പുകള്‍ സന്ദര്‍ശിച്ചതായി ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുള്ളതായും ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണം വിതരണം ചെയ്തിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഏപ്രില്‍ 26 വരെ ലഭിച്ച 12670 പരാതികളും ഏപ്രില്‍ 27 വരെ ലഭിച്ച 178 പരാതികളുമടക്കം ആകെ 12848 പരാതികളാണ് നിലവിലുള്ളത്. ഏപ്രില്‍ 26ന് ലഭിച്ച 178 പരാതികളില്‍ 147 എണ്ണവും പരിഹരിക്കപ്പെട്ടിട്ടുള്ളതായും ബാക്കിയുള്ള പരാതികളില്‍ തുടര്‍ നടപടി സ്വീകരിച്ചുവരികയാണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com