വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍; ഒരു ലക്ഷം രൂപ കൈമാറി

കോവിഡ് ദുരിതത്തില്‍ നിന്ന് കരകയറാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍
വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍; ഒരു ലക്ഷം രൂപ കൈമാറി

കൊച്ചി: കോവിഡ് ദുരിതത്തില്‍ നിന്ന് കരകയറാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. മഹാരാജാസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍മാര്‍ കൂടിയായ പ്രൊഫ. എം കെ പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് സഹജീവികളെ സഹായിക്കുന്നതിനുളള ദൗത്യത്തില്‍ പങ്കാളിയായത്.

58-ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഇരുവരും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
എറണാകുളം ഗിരിനഗറിലെ പ്രൊഫ. പ്രസാദിന്റെ വസതിയിലെത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ ചെക്ക് സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com