ചാല കമ്പോളം മെയ് മൂന്നുവരെ അടച്ചിടും; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ചാല കമ്പോളം അടച്ചിടും
ചാല കമ്പോളം മെയ് മൂന്നുവരെ അടച്ചിടും; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ചാല കമ്പോളം അടച്ചിടും. മെയ് മൂന്നുവരെയാണ് മാര്‍ക്കറ്റ് അടച്ചിടുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാദ്ധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് ധാരണയായത്. 

തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതോടെ ജില്ല കോവിഡ് മുക്തമായെന്ന് കലക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് മാര്‍ക്കറ്റ് അടച്ചിടാനുള്ള തീരുമാനം വന്നത്. 

തിരക്കേറിയ ചാല കമ്പോളത്തില്‍ മറ്റു മാര്‍ഗങ്ങള്‍ അനുശാസിക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ്  അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ മെയ് 3 വരെ അടച്ചിടുവാന്‍ ധാരണയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com