കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു 

ഇടുക്കി ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ അജിതനാണ് മരിച്ചത്. 55 വയസ്സായിരുന്നു
കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു 

കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ജില്ലയിലെ എസ്ഐയാണ് മരിച്ചത്. ഇടുക്കി ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ അജിതനാണ് മരിച്ചത്. 55 വയസ്സായിരുന്നു. 

കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് രാത്രി 11.45 ഓടെയാണ് അജിതൻ മരിച്ചത്. ഹൃദ്രോ​ഗബാധിതനും പ്രമേഹ രോ​ഗിയുമായിരുന്നു. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് ആന്റി വൈറൽ ചികിൽസയും പ്ലാസ്മ തെറാപ്പിയും അടക്കം നൽകിയിരുന്നു. 

വിദ​ഗ്ധമായ എല്ലാ ചികിൽസയും നൽകിയിട്ടും അജിതൻരെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് ാശുപത്രി അധികൃതർ സൂചിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com