അമ്മ ബൈക്കിൽ നിന്ന് തെറിച്ചുവീണു, നാട്ടുകാരെ പേടിച്ച് വണ്ടി നിർത്താതെ പാഞ്ഞ് മകൻ

നാട്ടുകാർ ഓടിക്കൂടുന്നത് കണ്ടു ഭയന്ന യുവാവ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു
അമ്മ ബൈക്കിൽ നിന്ന് തെറിച്ചുവീണു, നാട്ടുകാരെ പേടിച്ച് വണ്ടി നിർത്താതെ പാഞ്ഞ് മകൻ

ആലപ്പുഴ: മകനൊപ്പം ബൈക്കിൽ യാത്രചെയ്ത വീട്ടമ്മ റോഡിൽ തെറിച്ചു വീണു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ടു ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. 69 വയസ്സുള്ള എറണാകുളം ജില്ലക്കാരിയായ വീട്ടമ്മയാണ് ദേശീയപാതയിൽ ബൈക്കിൽ നിന്നു വീണത്. ബൈക്കോടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി സംശയമുണ്ട്.

വീട്ടമ്മയെ പൊലീസ് എത്തി ആറാട്ടുപുഴയിലുള്ള ബന്ധുവീട്ടിലാക്കി. ഇവർക്ക് നിസാര പരുക്കുണ്ട്. പൊലീസിൽ ഏൽപ്പിക്കുമെന്ന് ഭയന്ന് മകൻ മാറിനിൽക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ അഭ്യർത്ഥിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com