കൊച്ചിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള വീട്ടമ്മ മരിച്ചു

കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു
കൊച്ചിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള വീട്ടമ്മ മരിച്ചു

കൊച്ചി: കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു.  ആലുവ യുസി കോളേജ് കടേപ്പിള്ളി വളവന്‍മാലില്‍ പരേതനായ വാസുദേവന്റെ ഭാര്യ സതിയാണ് മരിച്ചത്. 64 വയസായിരുന്നു.  

ഇവരുടെ ബന്ധുക്കളായ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ സ്രവപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം വന്നിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍, പിപികിറ്റ് ധരിക്കുന്നതടക്കമുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശവസംസ്‌ക്കാരം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com