ഏറ്റുമാനൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ്; കൊടുവള്ളിയില്‍ 15 തൊഴിലാളികള്‍ക്ക് രോഗം

കോഴിക്കോട് കൊടുവള്ളിയില്‍ 15 തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചു
ഏറ്റുമാനൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ്; കൊടുവള്ളിയില്‍ 15 തൊഴിലാളികള്‍ക്ക് രോഗം

കോട്ടയം: ഏറ്റുമാനൂര്‍ നഗരത്തില്‍ വ്യാഴാഴ്ച നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയില്‍ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 63 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് കൊടുവള്ളിയില്‍ 15 തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചു. കന്യാകുമാരി സ്വദേശികളായ തൊഴിലാളികള്‍ക്കാണു കോവിഡ്.

അഞ്ചുതെങ്ങ് ക്ലസ്റ്ററില്‍ 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് 104 പേരില്‍ രോഗം കണ്ടെത്തിയത്.
അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50 ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

ആറിടത്തായി 443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള അഞ്ചുതെങ്ങ്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.തീരപ്രദേശത്ത് ജനങ്ങളെ നിയന്ത്രിക്കുക ദുഷ്‌കരമായതും രോ?ഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നതായി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com