കോവിഡ്; കണ്ണൂരില്‍ 79കാരന്‍ മരിച്ചു

കോവിഡ്; കണ്ണൂരില്‍ 79കാരന്‍ മരിച്ചു
കോവിഡ്; കണ്ണൂരില്‍ 79കാരന്‍ മരിച്ചു

കണ്ണൂര്‍: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ തൃച്ചംബരം സ്വദേശി വേണുഗോപാലന്‍ മാസ്റ്റര്‍ (79) ആണ് മരിച്ചത്. 

വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 121 ആയി. 

വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75) വലിയതുറ മണിയന്‍ (80), ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), വെളളനാട് സ്വദേശി പ്രേമ (52) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com