50 സിലിണ്ടറുമായി പോയ പാചകവാതകവണ്ടിക്ക് തീപിടിച്ചു; കൊച്ചിയില്‍ ഒഴിവായത് വന്‍ ദുരന്തം

തീപിടിത്തത്തില്‍ ഡ്രൈവറുട ക്യാബിന്‍ പൂര്‍ണമായി കത്തിനശിച്ചു
50 സിലിണ്ടറുമായി പോയ പാചകവാതകവണ്ടിക്ക് തീപിടിച്ചു; കൊച്ചിയില്‍ ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: കൊച്ചിയില്‍ പാചകവാതകം കയറ്റാന്‍ ഇരുമ്പനത്തേക്ക് പോയ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. തീപിടിത്തത്തില്‍ ഡ്രൈവറുട ക്യാബിന്‍ പൂര്‍ണമായി കത്തിനശിച്ചു. ആളപായം ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ പത്തോടെ നീര്‍പ്പാറ അസീസി മൗണ്ട് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. വണ്ടിയില്‍ 50 ഓളം ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വരിക്കാംകുന്ന് നീര്‍പ്പാറയ്ക്ക് സമീപമുള്ള കയറ്റത്തില്‍വച്ച് വണ്ടിയില്‍ നിന്ന് വലിയ ശബ്ദവും പുകയും വരുന്നത് കണ്ടാണ് ഡ്രൈവര്‍ വാഹനം റോഡിന്റെ അരിക് ഒതുക്കി നിര്‍ത്തുകയായിരുന്നു പൊടുന്നനെ തീ ആളിപ്പടര്‍ന്നു. പുറത്തിറങ്ങിയ  ഡ്രൈവറും  ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ടാങ്കറിന്റെ ക്യാബിന്‍ പൂര്‍ണമായും തീ  പിടിച്ചു. അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് തീ അണയ്ക്കാകായിരുന്നു.

വൈക്കം, മുളന്തുരുത്തി, തൃപ്പുണിത്തുറ യൂണിറ്റുകള്‍ സ്ഥലത്തെത്തി പ്രവര്‍ത്തനത്തിന് നേതൃത്വം  നല്‍കി. സംഭവത്തെ തുടര്‍ന്ന് തലയോലപ്പറമ്പ്  എറണാകുളം റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com