കോവിഡ് ബാധിച്ച് 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അച്ഛനും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു
കോവിഡ് ബാധിച്ച് 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. അച്ഛനും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്.

ബളാൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

മറ്റൊരാൾ കൂടി കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചു.  പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മോഹനൻ (71) ആണ് മരിച്ചത്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഈ മാസം 10 നാണ് ഇദ്ദേഹത്തെ പരിയാരത്ത് പ്രവേശിപ്പിച്ചത്. കാസർകോട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ‌കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ട്. കാസർകോട് ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com