ഒരു കുടുംബത്തിലെ 10 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; പഞ്ചായത്തിൽ 161 രോ​ഗികൾ

കഴിഞ്ഞ ദിവസം ഈ കുടുംബത്തിലെ യുവതിക്ക് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു
ഒരു കുടുംബത്തിലെ 10 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; പഞ്ചായത്തിൽ 161 രോ​ഗികൾ

കണ്ണൂർ: തൃക്കരിപ്പൂർ ​ഗ്രാമപഞ്ചായത്തിലെ ബിരിച്ചേരിയിൽ  ഒരു കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.   കഴിഞ്ഞ രണ്ടാഴ്ചത്തെ അടച്ചിടലിനു ശേഷം കോവിഡ് വ്യാപനം തടയിടാന്‍ കഴിഞ്ഞുവെങ്കിലും പുതിയ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉയർത്തുകയാണ്. വാര്‍ഡ് 19-ല്‍ ബീരിച്ചേരിയിലെ ഒരു വീട്ടിലെ 10 പേരുള്‍പ്പടെ 11 പേര്‍ക്കാണ് ബുധനാഴ്ച പഞ്ചായത്തില്‍ ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുടുംബത്തിലെ യുവതിക്ക് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് സമ്പർക്കം പുലർത്തിയ 18 പേരെ ടെസ്റ്റിന് വിധേയയമാക്കിയിരുന്നു. ഇതില്‍ 9 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ തങ്കയത്തെ ഒരു യുവാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തെത്തുടര്‍ന്ന് കോവിഡ് ബാധ സ്ഥിരീകരിച്ച വിറ്റാകുളത്തെ ബീഫാത്തിമയുടെ വീടുമായി ഇടപഴകിയവരെ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ ഇതുവരെ 161 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. നാലുപേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com