എന്‍ഐഎ വിളിപ്പിച്ച ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയതിന് പിന്നാലെ തീ പിടിത്തം; അടച്ചിട്ട ഓഫീസില്‍ സിപിഎം നേതാക്കള്‍ എങ്ങനെ എത്തിയെന്ന് കെ സുരേന്ദ്രന്‍

എന്‍ഐഎ ആവശ്യപ്പെട്ട ഫയലുകളാണ് കത്തിച്ചത്
എന്‍ഐഎ വിളിപ്പിച്ച ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയതിന് പിന്നാലെ തീ പിടിത്തം; അടച്ചിട്ട ഓഫീസില്‍ സിപിഎം നേതാക്കള്‍ എങ്ങനെ എത്തിയെന്ന് കെ സുരേന്ദ്രന്‍


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചായ ശ്രമമാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇടിമിന്നല്‍ കാരണം സിസി ടിവിദൃശ്യങ്ങള്‍ നശിച്ചെന്ന് പറഞ്ഞതിന് പിന്നാലെ പ്രോട്ടോകോള്‍ ഓഫീസില്‍ സൂക്ഷിച്ച സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ തീയിട്ട് നശിപ്പിച്ചതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നേരിട്ട് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നറിഞ്ഞപ്പോള്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കളായ ജീവനക്കാരെ കൊണ്ട് ആസൂത്രിതമായി തീപിടിത്തം ഉണ്ടാക്കിയത്. എന്‍ഐഎ ആവശ്യപ്പെട്ട ഫയലുകളാണ് കത്തിച്ചത്. കൊച്ചിയില്‍ എന്‍ഐഎയെ കാണാന്‍ പോയ ഉദ്യോഗസ്ഥന്‍ വിശദമായ നിയമോപദേശം തേടി തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷമാണ് ഫയലുകള്‍ നശിപ്പിച്ചത്. ഈ സമയത്ത് രണ്ട് സിപിഎം നേതാക്കന്‍മാര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായത്. കോവിഡ് പ്രോട്ടോകോള്‍ മൂലം അടച്ചിട്ട് ഓഫീസില്‍ ഇവര്‍ എങ്ങനെയെത്തിയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സെക്രട്ടേറിയറ്റില്‍ തീപിടിത്തസാധ്യത കണക്കിലെടുത്ത് പതിമൂന്നാം തീയതി പൊതുഭരണവകുപ്പ് കഴിഞ്ഞ  ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നിട്ടും എങ്ങനെയാണ് തിപിടിത്തം ഉണ്ടായത്. ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ എല്ലാ ഫയലുകളും ഇഫയലുകളല്ല. സുപ്രധാന രേഖകള്‍ എല്ലാം ഇപ്പോഴും പേപ്പര്‍ ഫയലുകളാണ്. അങ്ങനെയെങ്കില്‍ വിദേശയാത്ര സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഇഫയല്‍ നമ്പര്‍ പറയാന്‍ സിപിഎം നേതാക്കള്‍ പറയണം. വിദേശയാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം പോയ വിവിഐപികള്‍ ആരൊക്കെ?.കത്തിയ ഫയലുകള്‍ ഏതെന്ന് അന്വേഷണം നടത്തുന്നതിന് മുന്‍പെ പറയാന്‍ കഴിഞ്ഞത് എങ്ങനെ? എന്നും സുരേന്ദ്രന്‍ ചോദിച്ചു
 
കള്ളസ്വാമി ഷിബുവിന്റെ വീട് കത്തിയപ്പോള്‍ അഞ്ച് മിനിറ്റ് കൊണ്ട് മുഖ്യമന്ത്രി ഓടിയെത്തിയല്ലോ?. തിരുവനന്തപുരത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി ഒരു പത്രക്കുറിപ്പും പോലും ഇറക്കാന്‍ തയ്യാറായില്ല. പിണറായിയുടെ വിശ്വസ്തന്‍മാരെ വച്ച് അന്വേഷണം നടത്തിയാല്‍ എങ്ങനെ തിപിടിത്തത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com