പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 604; ഒഴിവാക്കിയത് 14 പ്രദേശങ്ങളെ

പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 604; ഒഴിവാക്കിയത് 14 പ്രദേശങ്ങളെ
പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 604; ഒഴിവാക്കിയത് 14 പ്രദേശങ്ങളെ

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പുതിയ ഹോട്സ്‌പോട്ടുകൾ. 14 പ്രദേശങ്ങളെ ഹോട്സ്‌പോട്ടിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ മൊത്തം ഹോട്സ്പോട്ടുകളുടെ എണ്ണം 604 ആയി.

എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈൻമെന്റ് സോൺ വാർഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാർഡ് 5), വെൺമണി (2), തൈക്കാട്ടുശേരി (സബ് വാർഡ് 3, 4), കാടുകുറ്റി (10), കാട്ടൂർ (സബ് വാർഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാർഡ് 5, 6), കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് (3, 6, 10, 17), പെരളശേരി (4, 5, 7, 8, 9, 16, 18) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകൾ.

കോഴിക്കോട് ജില്ലയിലെ ഏറാമല (സബ് വാർഡ് 9), ചേന്ദമംഗലം (വാർഡ് 10), ശ്രീമൂലനഗരം (12), കാലടി (14), ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി (7), തൃശൂർ ജില്ലയിലെ മേലൂർ (8), ചേർപ്പ് (സബ് വാർഡ് 4) കട്ടക്കാമ്പൽ (സബ് വാർഡ് 11), കൊല്ലം ജില്ലയിലെ ഇളമ്പൂർ (12), മലപ്പുറം ജില്ലയിലെ അരീക്കോട് (12, 13, 14, 16), എടപ്പാൾ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാർഡ്), മാറാക്കര (1, 20 (സബ് വാർഡ്), മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി (1, 2, 3, 4, 7, 8, 11) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.

ഇന്ന് 2406 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 121 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2175 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 193 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com