ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കി കോവിഡ് ഡ്യൂട്ടിക്ക് പോയി; പൊലീസുകാരന്റെ വീട് കുത്തിത്തുറന്ന് 12.5 പവൻ കവർന്നു

പൊലീസുകാരന്റെ വീട് കുത്തിത്തുറന്ന് 12.5 പവനും 13,000 രൂപയും കവർന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊലീസുകാരന്റെ വീട് കുത്തിത്തുറന്ന് 12.5 പവനും 13,000 രൂപയും കവർന്നു.വീട് പൂട്ടി നൈറ്റ് ഡ്യൂട്ടിക്ക് പോയ വിജിലൻസിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് മോഷണം നടന്നത്. തിരുവനന്തപുരം നേമം ഊക്കോട്  ജംക്‌ഷന് സമീപം ഉദയദീപത്തിൽ വി ആർ ഗോപന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്.

കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂർ സ്റ്റേഷനിലാണ് ഇപ്പോൾ ജോലി. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാൽ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാൽ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടിൽ ആക്കിയിരിക്കുകയാണ്.

കഴിഞ്ഞദിവസം രാവിലെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻ വാതിൽ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകർത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. തുടർന്ന് നേമം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com