അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് വയസ്സുകാരി മരിച്ചു 

പതിനൊന്നു വയസ്സുകാരിയായ സ്വപ്‌നയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്
അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യക്ക് ശ്രമിച്ചു; മൂന്ന് വയസ്സുകാരി മരിച്ചു 

കണ്ണൂർ: അമ്മയും രണ്ടു പെൺമക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഒരു മകൾ മരിച്ചു. മൂന്ന് വയസ്സുള്ള അൻസില്ല എന്ന കുട്ടിയാണ് മരിച്ചത്. പതിനൊന്നു വയസ്സുകാരിയായ സ്വപ്‌നയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

പയ്യാവൂർ ടൗണിൽ തുണിക്കട നടത്തുന്ന സ്വപ്‌ന അനീഷും ഇവരുടെ രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. മൂവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com