മുല്ലപ്പള്ളി അയഞ്ഞു; കല്ലാമലയില്‍ ഒത്തുതീര്‍പ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍മാറും, സീറ്റ് ആര്‍എംപിയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2020 12:03 PM  |  

Last Updated: 03rd December 2020 12:03 PM  |   A+A-   |  

mullappally

ഫയല്‍ ചിത്രം

 

കോഴിക്കോട്:  വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തര്‍ക്കം ഒത്തുതീര്‍ന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ പി ജയകുമാര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറും. പിന്‍മാറാനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. ആര്‍എംപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പിന്‍മാറ്റം. സി സുഗതന്‍ ആര്‍എംപി-യുഡിഎഫ് സഖ്യ സ്ഥാനാര്‍ത്ഥിയാകും. 

സ്ഥാനാര്‍ത്ഥി തര്‍ക്കത്തെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും വടകര എംപി കെ മുരളീധരനും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ആര്‍എംപിയുമായി ധാരണയുണ്ടായിരുന്ന സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറിനിന്നിരുന്നു.