ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളിൽ ഇന്ന് പൊതു അവധി, തെരഞ്ഞെടുപ്പ് ചുമതലകൾക്ക് അവധി ബാധകമല്ല 

ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല
ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളിൽ ഇന്ന് പൊതു അവധി, തെരഞ്ഞെടുപ്പ് ചുമതലകൾക്ക് അവധി ബാധകമല്ല 

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ്, പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (സ്ഥലവും സമയവും മാറ്റമില്ല), പുതിയ പോളിങ് ഉദ്യോഗസ്ഥർക്കുള്ള നോട്ടിസ് നൽകൽ, എല്ലാ തദ്ദേശ സ്ഥാപന ഓഫിസുകളും, സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതും നൽകുന്നതുമായ ജോലികൾ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പതിവുപോലെ ജോലിക്ക് ഹാജരാകണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com