സൗദി അറേബ്യയില്‍ വാഹനാപകടം; മലയാളി ദമ്പതികളും മകളും മരിച്ചു

ഇവരോടൊപ്പമുണ്ടായിരുന്ന മൂത്ത മകൾ പരിക്കുകളോടെ ആശുപത്രിയിലാണ്
Accident
Accident

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി അബ്ദുൽ റസാഖ് (49), ഭാര്യ ഫാസില (38), മകൾ ഏഴ് വയസുകാരി ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്. മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം.

മക്ക-മദീന ഹൈവേയില്‍ ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന മൂത്ത മകൾ പരിക്കുകളോടെ ആശുപത്രിയിലാണ്. താഇഫിലെ അൽഗാംദി മൊത്തവ്യാപാര കേന്ദ്രത്തിൽ ജോലിചെയ്യുകയായിരുന്നു മരിച്ച അബ്ദുൽ റസാഖ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com