കാരുണ്യം കനിഞ്ഞു, 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം മത്സ്യത്തൊഴിലാളിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2020 08:09 AM  |  

Last Updated: 07th December 2020 08:09 AM  |   A+A-   |  

karunya

 

കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 459 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഭാ​ഗ്യദേവത തുണച്ചത് മത്സ്യത്തൊഴിലാളിയെ. ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കുമരകം സ്വദേശി സാജു പോളിനു ലഭിച്ചു. സാജു എടുത്ത കെ.എഫ് 221819 നമ്പറിലുള്ള ലോട്ടറിക്കാണു സമ്മാനം ലഭിച്ചത്.  

ചന്തക്കവലയിൽ ലോട്ടറി വിൽക്കുന്ന ബാബുവിന്റെ കയ്യിൽ നിന്നാണു  സാജു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ KK 411016 (IDUKKI) എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്‍ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിൻറെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കാരുണ്യ ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.