തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോവിഡ് കണക്ക് ഉയരുമോയെന്ന് ആശങ്ക; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി 

ഒ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടത് മന്ത്രി ചൂണ്ടിക്കാണിച്ചു
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോവിഡ് കണക്ക് ഉയരുമോയെന്ന് ആശങ്ക; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി 


തി​രു​വ​ന്ത​പു​രം: ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ക​ണ​ക്ക് ഉ​യ​രാൻ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ച് ആരോ​ഗ്യ മന്ത്രി കെ കെ ശൈലജ.  ഒ​ന്നാം​ഘ​ട്ട പോ​ളിം​ഗ് തു​ട​ങ്ങി​യ സ​മ​യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടത് മന്ത്രി ചൂണ്ടിക്കാണിച്ചു. 

പ്രചാരണങ്ങളുടെ സമയത്ത് പല ഇടങ്ങളിലും വലിയ കൂട്ടങ്ങളുണ്ടായി. വോട്ടെടുപ്പിന്റെ തുടക്കത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ചില ബൂത്തുകളിൽ തിരക്കും ബഹളവും ഉണ്ടായി. ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നതാണ്. 

ആദ്യഘട്ടത്തിൽ നേരിട്ട പ്രശ്നങ്ങളെല്ലാം ഒ​ഴി​വാ​ക്ക​ണം. നി​ല​വി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചാ​കും മു​ന്നോ​ട്ട് പോ​വു​ക​. കോ​വി​ഡ് വ്യാ​പ​നം മു​ന്നി​ൽ കാ​ണേണ്ടതുണ്ട്. ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും മ​ന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com