നിസാര കാര്യങ്ങള്‍ക്ക് കോടതിയില്‍, പിഎസ്‌സി ഉദ്യോഗാര്‍ഥികളെ വിമര്‍ശിച്ച് കോടതി

സോഫ്റ്റ് വെയർ പിഴവ് മൂലം തങ്ങളുടെ അപേക്ഷ അപ്‌ലോഡ് ചെയ്യാനായില്ലെന്ന പരാതിയുമായാണ് ഇവർ കോടതിയെ സമീപിച്ചത്
നിസാര കാര്യങ്ങള്‍ക്ക് കോടതിയില്‍, പിഎസ്‌സി ഉദ്യോഗാര്‍ഥികളെ വിമര്‍ശിച്ച് കോടതി


കൊച്ചി: ബാലിശമായ കാരണങ്ങളുടെ പേരിൽ കോടതിയെ സമീപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. പിഎസ്‌സിക്കെതിരെ ഏതാനും ഉദ്യോ​ഗാർഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശം. സോഫ്റ്റ് വെയർ പിഴവ് മൂലം തങ്ങളുടെ അപേക്ഷ അപ്‌ലോഡ് ചെയ്യാനായില്ലെന്ന പരാതിയുമായാണ് ഇവർ കോടതിയെ സമീപിച്ചത്.

ജസ്റ്റിസ്‌ എ എം ഷഫീക്കും, ജസ്റ്റിസ്‌ പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം. ഇത്തരക്കാർക്കു പിഴ ചുമത്തുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു. എന്നാൽ ഹർജിക്കാർ തൊഴിൽ രഹിതരായതിനാൽ നടപടിയെടുക്കുന്നില്ലെന്നും കോടതി അറിയിച്ചു. യുപി സ്കൂൾ അധ്യാപക (മലയാളം മീഡിയം) നിയമനത്തിന്റെ ഓൺലൈൻ അപേക്ഷ സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവു ചോദ്യം ചെയ്താണ് ഒരു കൂട്ടം ഉദ്യോഗാർഥികൾ ഹർജി നൽകിയത്.

എന്നാൽ പരാതി പരിശോധിക്കാനായി സാങ്കേതിക സമിതി രൂപീകരിച്ചെന്നും, സോഫ്റ്റ്‌വെയറിൽ പിഴവൊന്നും ഇല്ലെന്നാണു 4 സ്വതന്ത്ര വിദഗ്ധരുടെ റിപ്പോർട്ടെന്നും പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. 10,00,074 ഉദ്യോഗാർഥികൾ ഇതുവരെ ഓൺലൈൻ ആയി അപേക്ഷ നൽകിയിട്ടുണ്ടെന്നതു വ്യക്തമാക്കുന്നത് സോഫ്റ്റ്‌വെയറിൽ പിഴവില്ലെന്നാണെന്നും കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com