സിസി ടിവി വിനയായി; തുണിക്കടയെന്ന് കരുതി കള്ളന്‍ കയറിയത് ബാങ്കില്‍; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2020 08:22 PM  |  

Last Updated: 09th December 2020 08:22 PM  |   A+A-   |  

 

മലപ്പുറം: തുണിക്കടയെന്ന് കരുതി ബാങ്കില്‍ കവര്‍ച്ചക്ക് കയറിയെ പ്രതിയെ പോലീസ് പിടികൂടി.  തിരുവനന്തപുരം കാരക്കോണം സ്വദേശിയായ പുത്തന്‍ വീട്ടില്‍ ദാസനെയാണ്  പിടികൂടിയത്. ബാങ്കിലെ മേശവലിപ്പെല്ലാം അരിച്ചുപൊറുക്കിയിട്ടും വെറും കൈയ്യോടെ മടങ്ങേണ്ടി വന്ന ഇയാളെ തിരൂരില്‍ വെച്ച് മറ്റൊരു മോഷണ കേസിലാണ് പിടികൂടിയത്. 

തുടര്‍ന്ന് വണ്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 23നാണ് സംഭവം. വണ്ടൂരിലെ കാനറാ ബാങ്കിന് തൊട്ടുതാഴെയുള്ള തുണിക്കട പകല്‍ വെളിച്ചത്തില്‍ ഇയാള്‍ നോട്ടമിട്ടിരുന്നു. പുലര്‍ച്ചെയെത്തി ജനല്‍ കമ്പി വളച്ച് അകത്തുകടന്നപ്പോഴാണ്  സ്ഥലം മാറിയ വിവരം