മലപ്പുറത്ത് ഭൂമികുലുക്കം; ചെറിയ ശബ്ദത്തോടെ ഭൂചലനം ഉണ്ടായതായി നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2020 07:28 AM  |  

Last Updated: 12th December 2020 04:59 PM  |   A+A-   |  

Earthquake in Kerala 2020

പ്രതീകാത്മക ചിത്രം


മലപ്പുറം: എടപ്പാളിലും പരിസര പ്രദേശങ്ങളിലും  ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ചെറിയ രീതിയിലുള്ള ശബ്ദത്തോടു കൂടി ഭൂചലനം ഉണ്ടായതായാണ് ഇവർ പറയുന്നത്.

എടപ്പാൾ, അണ്ണക്കമ്പാട്,കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂർ, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എന്നാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.