പരീക്ഷക്ക് മുൻപ് പഠിപ്പിച്ചു തീരില്ല, പ്ലസ്ടുക്കാരുടെ ഫസ്റ്റ് ബെൽ ക്ലാസ് സമയം വർധിപ്പിച്ചേക്കും

പ്ലസ് ടു സയൻസ് വിഷയങ്ങളിലാണ് അര മണിക്കൂർ വർധിപ്പിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; പ്ലസ് ടു വിദ്യാർത്ഥികളുടെ ഫസ്റ്റ് ബെൽ ക്ലാസുകളുടെ സമയം വർധിപ്പിച്ചേക്കും. വാർഷിക പരീക്ഷയ്ക്ക് മുൻപ് സിലബസ് തീർക്കുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നതിനാലാണ് ക്ലാസ് സമയം വർധിപ്പിക്കുന്നത്. പ്ലസ് ടു സയൻസ് വിഷയങ്ങളിലാണ് അര മണിക്കൂർ വർധിപ്പിക്കുന്നത്. 

പരീക്ഷകളും മറ്റും കാരണം സമയം നഷ്ടപ്പെടുന്നതാണ് വിദ്യാഭ്യാസ വകുപ്പിനെ ആശങ്കയിലാക്കുന്നത്. നേരത്തെ അരമണിക്കൂർ കൂടുതൽ കണ്ടെത്തി ക്ലാസുകളുടെ പുനഃക്രമീകരണം നടത്തിയിരുന്നു. സപ്ലിമെന്ററി പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസ് മുടങ്ങുമെന്നതിനാലാണ് ഇനിയും സമയം വർധിപ്പിക്കേണ്ടിവരുന്നത്. 

ഈ മാസം 18 മുതൽ പ്ലസ്ടു വിദ്യാർഥികളുടെ ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷയുള്ളതിനാൽ രണ്ടാംഅവർഷ ക്ലാസുകൾ നടത്താനാവില്ല. നിലവിൽ ഒരുകുട്ടിക്ക് പരമാവധി രണ്ടരമണിക്കൂർ ക്ലാസ് എന്ന നിലയിലാണ് ക്രമീകരണം. സയൻസ് പഠിപ്പിച്ചു തീരാത്തതിനാൽ ജനുവരി ആദ്യവാരം മുതൽ മൂന്നുമണിക്കൂർ ക്ലാസ് നടപ്പാക്കിയേക്കും. അതിനിടെ വിദ്യാർത്ഥികൾ കുറവുള്ള മലയാളം, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട എന്നിവയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങിയില്ല. 

പത്താം ക്ലാസുകാർക്ക് ഈമാസം 24 മുതൽ 27 വരെയും ക്ലാസുകൾ ഇല്ല. അതിനാൽ അവർക്കും പുതുക്കിയ സമയക്രമം അനുവദിക്കേണ്ടിവരും. മുൻതീരുമാനമനുസരിച്ച് പത്താംക്ലാസുകാരുടെ സിലബസ് ജനുവരി ആദ്യം തീർക്കേണ്ടതാണ്. നിലവിലെ സമയക്രമമനുസരിച്ച് ജനുവരി ആദ്യവാരത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകളാണ് പൂർത്തിയാക്കാനാവുക. പൊതുപരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി ക്ലാസുകൾ ക്രമീകരിച്ച് പ്രശ്‌നങ്ങൾ ഒഴിവാക്കിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com