'യെച്ചൂരി പറയുമ്പോൾ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?' 

വാക്സിൻ എല്ലാവർക്കും സൗജന്യമായ് നൽകണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിൻ്റെയും നിലപാട്
പി സി വിഷ്ണുനാഥ് / ഫയല്‍ ചിത്രം
പി സി വിഷ്ണുനാഥ് / ഫയല്‍ ചിത്രം

കൊച്ചി : കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് രം​ഗത്തെത്തി. തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്,  അധാർമ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണ്. അത് നിർമ്മലാ സീതാരാമൻ ചെയ്താലും പിണറായി വിജയൻ ചെയ്താലും... വിഷ്ണുനാഥ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ? . വാക്സിൻ എല്ലാവർക്കും സൗജന്യമായ് നൽകണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിൻ്റെയും നിലപാട്. എന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. 

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

 "കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്  മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാർക്കും അതു നൽകുക എന്നത്,  കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷൻ കമ്മീഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്"
ഇത് ബീഹാർ തെരഞ്ഞെടുപ്പു കാലത്ത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. കോവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കടമയാണ്. അത്  തെരഞ്ഞെടുപ്പു മാനദണ്ഡങ്ങൾ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്,  അധാർമ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണ്. അത് നിർമ്മലാ സീതാരാമൻ ചെയ്താലും പിണറായി വിജയൻ ചെയ്താലും...
  ഇത് സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ?
വാക്സിൻ എല്ലാവർക്കും സൗജന്യമായ് നൽകണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിൻ്റെയും നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com