തൃശൂരില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു ; ഗോപാലകൃഷ്ണന്റെ തോല്‍വി സിറ്റിങ് സീറ്റില്‍

തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്
ബി ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍
ബി ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍

തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി അഡ്വ ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. കുട്ടന്‍കുളങ്ങര വാര്‍ഡില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ ജനവിധി തേടിയത്. 

ബിജെപിയുടെ സിറ്റിങ്ങ് സീറ്റിലാണ് ഗോപാലകൃഷ്ണന്റെ തോല്‍വി. യുഡിഎഫിന്റെ എ കെ സുരേഷ് ആണ് വിജയിച്ചത്. ബിജെപി സംസ്ഥാന വക്താവാണ് ഗോപാലകൃഷ്ണന്‍.

വാര്‍ഡില്‍ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചതായി ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. തൊട്ടു പിന്നിലായി യുഡിഎഫുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com