മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും വാര്‍ഡില്‍ കോണ്‍ഗ്രസ് തോറ്റു;  വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th December 2020 03:28 PM  |  

Last Updated: 16th December 2020 03:28 PM  |   A+A-   |  

local body election

തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയം ആഘോഷിക്കുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍/ ഫോട്ടോ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

 

കൊച്ചി: ബിജെപി - കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വാര്‍ഡില്‍ മികച്ച വിജയം സ്വന്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളധീരന്റെ വാര്‍ഡിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഗ്രാമപഞ്ചായത്ത് വാര്‍ഡിലുമാണ് എല്‍ഡിഎഫ് ജയിച്ചത്. ബ്ലോക്കില്‍ സിപിഎമ്മിലെ അഡ്വ. ആശിഷാണ് ജയിച്ചത്.യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍എംപിയുടെ സുഗതനാണ് തോറ്റത്.ഈ ഡിവിഷനില്‍ മുല്ലപ്പള്ളിയുടെ പിന്തുണയില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി  ജയകുമാറിനെ മരവിപ്പിക്കയായിരുന്നു. 

രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആതിര എല്‍ എസ് 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍. 

പുതുപ്പള്ളിയിലും എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ തട്ടകം യുഡിഎഫിന് നഷ്ടമാകുന്നത്. ഇവിടെ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു.
 
പുതുപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ 9 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡില്‍ അടക്കം വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യുഡിഎഫ് പിന്നിലായിരുന്നു. ഏഴ് സീറ്റാണ് യുഡിഎഫിന് കിട്ടിയത്. രണ്ട് സീറ്റ് ബിജെപിക്കും കിട്ടി.