നടിയെ അപമാനിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; അപലപനീയമെന്ന് അധ്യക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2020 12:51 PM  |  

Last Updated: 18th December 2020 12:51 PM  |   A+A-   |  

josephinehijkjoji

എംസി ജോസഫൈൻ/ ഫയൽ

 

തിരുവനന്തപുരം: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് നാളെ നടിയിൽ നിന്ന് കമ്മീഷൻ തെളിവെടുക്കും. 

കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് നടി തുറന്നു പറഞ്ഞത്. രണ്ട് ചെറുപ്പക്കാർ തന്റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നുവെന്നും താരം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.

പെരുമ്പടപ്പിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുൾപ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലവും കമ്മീഷൻ സന്ദർശിക്കും. എംസി ജോസഫൈൻ, കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി എന്നിവർ സ്ഥലത്തെത്തി തെളിവെടുക്കും.