മുനിസിപ്പാലിറ്റികളിലും ഇടത് 'പടയോട്ടം', 42 ഇടത്ത് ഭരണം ; പിഴവ് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

36 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഭരിക്കും. ആറ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
എല്‍ഡിഎഫ് ആഹ്ലാദപ്രകടനം / ഫയല്‍ ചിത്രം
എല്‍ഡിഎഫ് ആഹ്ലാദപ്രകടനം / ഫയല്‍ ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പിലാറ്റികളിലും ഇടതുപക്ഷത്തിന് മേൽക്കൈ. കണക്ക് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.   തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെന്റ് സോഫ്‌റ്റ്‌വെയറില്‍ വന്ന പിഴവ് മൂലമാണ് യുഡിഎഫിന് കണക്കില്‍ മേല്‍ക്കൈ ലഭിച്ചത്. വെബ്‌‌‌സൈറ്റിലെ തകരാര്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പുതിയ കണക്ക് പ്രകാരം തെരഞ്ഞെടുപ്പ് നടന്ന 86 മുനിസിപ്പാലിറ്റികളില്‍ 42ലും ഭരണം ഇടതുപക്ഷത്തിനൊപ്പമാണ്. 36 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ഭരിക്കും. ആറ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പരവൂര്‍, പത്തനംതിട്ട, തിരുവല്ല, മാവേലിക്കര, കളമശേരി, കോട്ടയം എന്നീ മുനിസിപ്പാലിറ്റികളിലാണ് ഒരു മുന്നണിക്കും ഭൂരിപക്ഷം നേടാനാകാത്തത്.

നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കില്‍ യുഡിഎഫിന് 45, എല്‍ഡിഎഫ് 35, എന്‍ഡിഎ 2, മറ്റുള്ളവര്‍/ഭൂരിപക്ഷമില്ലാത്തവ 4 - 
എണ്ണം എന്നിങ്ങനെയായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രരായി ജയിച്ചവരെ മറ്റുള്ളവര്‍ എന്ന കാറ്റഗറിയിലും, യുഡിഎഫ് ലിസ്റ്റിലും ട്രെന്‍ഡ് സോ‌ഫ്‌റ്റ്‌വെയര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പരാതികള്‍ വന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുനപരിശോധിക്കുകയും പിശക് തിരുത്തുമെന്ന് അറിയിക്കുകയുമായിരുന്നു.

വിവിധ ഗ്രാമപഞ്ചായത്തുകളുടെ കണക്കിലും ഇത്തരത്തില്‍ വ്യത്യാസമുണ്ട്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള കാഞ്ഞിരംകുളം, പോരുവഴി എന്നീ പഞ്ചായത്തുകളും മുന്നണികള്‍ക്ക് തുല്യ നിലയുള്ള അതിയന്നൂര്‍, പെരിങ്ങമല, വിളവൂര്‍ക്കല്‍, ആര്യങ്കാവ്, മണ്‍റോതുരുത്ത്, ഓച്ചിറ പഞ്ചായത്തുകളും യുഡിഎഫ് പക്ഷത്താണ് ചേര്‍ത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com