കോവിഡ് പോസിറ്റീവ്; ഗ്രാമപഞ്ചായത്ത് അംഗം സത്യപ്രതിജ്ഞ ചെയ്തില്ല

ഗ്രാമപഞ്ചായത്തുകളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രണ്ടംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം

കൊച്ചി:  ഗ്രാമപഞ്ചായത്തുകളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രണ്ടംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കാലടി പഞ്ചായത്തിലെ ഒരംഗത്തിന് കോവിഡ് പോസിറ്റീവ് ആയതാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. പി.പി.ഇ ധരിച്ച് ചടങ്ങില്‍ പങ്കെടുക്കാമെങ്കിലും മറ്റ് അസുഖങ്ങള്‍ മൂലം ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 

ആമ്പല്ലൂര്‍ പഞ്ചായത്തിലെ ഒരംഗത്തിന് സഹോദരിയുടെ മരണത്തെ തുടര്‍ന്ന് സത്യപ്രതിജ്ഞക്കെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് അധികാരമേല്‍ക്കാനുള്ള തീയതി പിന്നീട് അറിയിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com