ശബരിമല തീര്‍ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിച്ചു; ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി

ശബരിമല ദര്‍ശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഹൈക്കോടതി ഉത്തരവ് പ്രകാരം 5000 ആയി വര്‍ധിപ്പിച്ചു
ശബരിമല ഫയല്‍ചിത്രം
ശബരിമല ഫയല്‍ചിത്രം

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഹൈക്കോടതി ഉത്തരവ് പ്രകാരം 5000 ആയി വര്‍ധിപ്പിച്ചു. ഓണ്‍ലൈന്‍ ബുക്കിങ് ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതല്‍ ആരംഭിച്ചു. https://sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഭക്തര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാന്‍ കഴിയും

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം. എല്ലാ തീര്‍ഥാടകരും നിലയ്ക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഡിസംബര്‍ 26ന് ശേഷം വരുന്നവര്‍ക്ക് 48 മണിക്കൂറിനകം നടത്തിയ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.

നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com