ബിഎസ്എൻഎല്ലിന്റെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ഉപയോ​ഗിച്ച് ഒടിപി കരസ്ഥമാക്കി; സൈബർ തട്ടിപ്പിന് ഇരയായി സാറാ ജോസഫിന്റെ മരുമകൻ; നഷ്ടമായത് 20 ലക്ഷം രൂപ

ബിഎസ്എൻഎല്ലിന്റെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ഉപയോ​ഗിച്ച് ഒടിപി കരസ്ഥമാക്കി; സൈബർ തട്ടിപ്പിന് ഇരയായി സാറാ ജോസഫിന്റെ മരുമകൻ; നഷ്ടമായത് 20 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

തൃശൂർ: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകൻ പികെ ശ്രീനിവാസൻ സൈബർ തട്ടിപ്പിന് ഇരയായി. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇരുപത് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പികെ ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകി. 

ബിഎസ്എൻഎൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയത്. കാനറ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20, 25,000 രൂപയാണ് നഷ്ടമായത്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ‍ിൽ വന്ന ഒടിപി ഉപയോ​ഗിച്ചാണ് തട്ടിപ്പ് സംഘം പണം പിൻവലിച്ചത്. 

സംഭവത്തിൽ ബാങ്കിന്റെ നടപടികളെ വിമർശിച്ച് സാറാ ജോസഫ് രം​ഗത്തെത്തി. ബാങ്ക് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അവർ ആരോപിച്ചു. ബാങ്ക് അധിക‌ൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും പണം പിൻവലിക്കപ്പെട്ട വിവരം മെസേജായി ലഭിച്ചില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി. സാറ ജോസഫിന്റെ മകളും എഴുത്തുകാരിയുമായി സം​ഗീതയുടെ ഭർത്താവാണ് പ്രമുഖ ആർക്കിടെക്റ്റായ ശ്രീനിവാസൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com