ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സഹായത്തോടെ സിപിഎംഭരിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് ധാരണ
ചെന്നിത്ത തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് കാര്യാലയം /ഫോട്ടോ ഫയല്‍
ചെന്നിത്ത തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് കാര്യാലയം /ഫോട്ടോ ഫയല്‍


ആലപ്പുഴ:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് ധാരണ. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി തൃപ്പെരുംതുറ പഞ്ചായത്തില്‍ യുഡിഎഫ് എല്‍ഡിഎഫിന് പിന്തുണ നല്‍കും. ഇന്ന് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 

നാളെ നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ഡിഎഫിന് പിന്തുണ നല്‍കും. ഡിസിസി പ്രസിഡന്റ് ലിജുവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.  ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

കഴിഞ്ഞതവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറു സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണ് കിട്ടിയത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ബിജെപിക്കൊപ്പം ആറു സീറ്റ് ലഭിച്ചെങ്കിലും യുഡിഎഫില്‍ പട്ടിക ജാതി വനിതകളാരും ജയിച്ചിട്ടില്ല. അതേസമയം എല്‍ഡിഎഫിനും ബിജെപിക്കും പട്ടികജാതി വനിത പ്രതിനിധികളുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് യുഡിഎഫ് ധാരണയായത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com